» ‍വിന്‍ഡോസ്‌ റെജിസ്ട്രി ക്ലീന്‍ ചെയ്യാന്‍ TweakNow RegCleaner - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

12.3.11

» ‍വിന്‍ഡോസ്‌ റെജിസ്ട്രി ക്ലീന്‍ ചെയ്യാന്‍ TweakNow RegCleaner

വിന്‍ഡോസ്‌ റെജിസ്ട്രി എന്നത് വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഹൃദയവും അതിന്റെ ആത്മാവുമാണ്.റെജിസ്ട്രിയാണ് വിന്‍ഡോസില്‍ പ്രോഗ്രാമുകള്‍ എങ്ങനെ കാണണമെന്നും,വര്‍ക്ക്‌ ചെയ്യണമെന്നും തീരുമാനിക്കുന്നത് . പൊതുവേ എല്ലാ ആപ്ളിക്കേഷന്‍സും അവരുടെ കോണ്‍ഫിഗറേഷനും മറ്റു പ്രധാനപ്പെട്ട ഡാറ്റകളും സ്റ്റോര്‍ ചെയ്യാന്‍ റെജിസ്ട്രി ഉപയോഗപ്പെടുത്തുന്നുണ്ട്.കമ്പ്യൂട്ടറില്‍ ഒരു ആപ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമ്പോള്‍ വിന്‍ഡോസില്‍ പുതിയൊരു റെജിസ്ട്രി ക്രീയേറ്റ് ചെയ്യപ്പെടുന്നുണ്ട്.പിന്നീട് ആ ആപ്ളിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിന്‍റെ ഡാറ്റ എന്‍ട്രികള്‍ റെജിസ്ട്രിയില്‍ നിന്നും ഓട്ടോമാറ്റിക്കലി ഡിലീറ്റ് ആകുകയും ചെയ്യുന്നു.നിര്‍ഭാഗ്യവശാല്‍,
ഇത് എല്ലായിപ്പോഴും പ്രാവര്‍ത്തികമാകണമെന്നില്ല.ചില സമയങ്ങളില്‍ ഇത്തരം ഡിലീറ്റ് ചെയ്യപ്പെടാത്ത എന്‍ട്രികള്‍ നമുക്ക് കാണാവുന്നതാണ്.ക്രമേണ ഇത്തരം ഡിലീറ്റ് ചെയ്യപ്പെടാത്ത എന്‍ട്രികള്‍ റെജിസ്ട്രിയില്‍ അടിഞ്ഞു കൂടി റെജിസ്ട്രിയുടെ സൈസ് വര്‍ധിക്കുന്നു.ഇക്കാരണത്താല്‍ തന്നെ റെജിസ്ട്രിയില്‍ നിന്നും ഡാറ്റകള്‍ റീഡ് ചെയ്യാനും,സെര്‍ച്ച്‌ ചെയ്യാനും വിന്‍ഡോസ്‌ കൂടുതല്‍ സമയമെടുക്കുന്നു.ഇത് കമ്പ്യൂട്ടറിന്റെ സ്പീഡിനെ തന്നെ ബാധിക്കുന്നു.
അതിനാല്‍ കമ്പ്യൂട്ടറിന്റെ പെര്‍ഫോര്‍മനസ്‌ വര്‍ധിപ്പിക്കുന്നതിന് റെജിസ്ട്രി ക്ലീന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.ഇങ്ങനെ റെജിസ്ട്രി ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന ഒരു ഫ്രീവെയര്‍ സോഫ്റ്റ്‌വെയര്‍ ആണ്TweakNow RegCleaner.


ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.

Post Top Ad

Responsive Ads Here