» ‍വിന്‍ഡോസ്‌ 7ഡീഫോള്‍ട്ട് ഇന്‍സ്റ്റലേഷന്‍ ഡ്രൈവ് സെറ്റ് ചെയ്യാന്‍ - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

12.3.11

» ‍വിന്‍ഡോസ്‌ 7ഡീഫോള്‍ട്ട് ഇന്‍സ്റ്റലേഷന്‍ ഡ്രൈവ് സെറ്റ് ചെയ്യാന്‍


വിന്‍ഡോസില്‍ ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ സി ഡ്രൈവില്‍ ആയിരിക്കും സംഭരിച്ചിരിക്കുതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.കൂടാതെ വിന്‍ഡോസിന്‍റെ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഒരു സോഫ്റ്റ്‌വെയര്‍ നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും അത് സി ഡ്രൈവില്‍ ആയിരിക്കും ഇന്‍സ്റ്റാള്‍ ആകുന്നത്.കാരണം വിന്‍ഡോസില്‍ ഡീഫോള്‍ട്ട് ഇന്‍സ്റ്റലേഷന്‍ ഡ്രൈവായി സെറ്റ് ചെയ്തിരിക്കുന്നത് സി ഡ്രൈവാണ്.
ഇങ്ങനെ അഡീഷണലായി ഇന്‍സ്റ്റാള്‍ ചെയ്യുന്ന സോഫ്റ്റ്‌വെയറുകള്‍ കൂടുന്നത് സിസ്റ്റത്തിന്‍റെ സ്പീഡിനെ തന്നെ സാരമായി ബാധിക്കും.
അതിനാല്‍ ഡ്രൈവ് മാറ്റിക്കൊടുക്കുകയാണ് ഇതിനു ഒരു പരിഹാരം.അതിനായി രജിസ്ട്രിയില്‍ ചെറിയൊരു മാറ്റം വരുത്താം.
അതിനായി സ്റ്റാര്‍ട്ട്‌ ക്ലിക്ക് ചെയ്ത് അതില്‍ സെര്‍ച്ച്‌ ബോക്സില്‍ regedit എന്ന് ടൈപ്പ് ചെയ്ത് രജിസ്ട്രി എഡിറ്റര്‍ ഓപ്പന്‍ ചെയ്യുക.

അതില്‍ നിന്നും HKEY_LOCAL_MACHINE\SOFTWARE\Microsoft\Windows\CurrentVersion എന്ന രീതിയില്‍ കണ്ടു പിടിക്കുക.

CurrentVersion ക്ലിക്ക് ചെയ്യുമ്പോള്‍ വലതു ഭാഗത്ത് കാണുന്ന ലിസ്റ്റില്‍ നിന്നും ProgramFilesDir എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

അതില്‍ Value data എന്നത് C:\Program Files ആയിരിക്കും.അത് മാറ്റി നിങ്ങള്‍ക്കിഷ്ട്ടമുള്ള ഡ്രൈവ് കൊടുക്കുക.

ശ്രദ്ധിക്കുക:റെജിസ്ട്രിയില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പും റെജിസ്ട്രി ബാക്ക്അപ്പ്‌ എടുത്തു വെക്കുന്നത് നല്ലതാണു.കാരണം റെജിസ്ട്രി മാറ്റങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ റീസ്റ്റോര്‍ ചെയ്യാന്‍ ഇത് സഹായകരമാകും.ബാക്ക് അപ്പ്‌ എടുക്കുന്നതിനായി രജിസ്ട്രി എഡിറ്ററില്‍ File ക്ലിക്ക് ചെയ്ത് Export ക്ലിക്കുക.റീസ്റ്റോര്‍ ചെയ്യാന്‍ Import ക്ലിക്കുക.

Post Top Ad

Responsive Ads Here