നിങ്ങളുടെ ജി-മെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ ? അവര്‍ നിങ്ങളുടെ ഇമെയില്‍ ഐഡി ഉപയോഗിച്ചു വല്ല വ്യാജ ബോംബു ഭീഷണിയോ,അല്ലെ മന്ത്രി മാരെ കളിയാക്കി ഒരു മെയിലോ അയച്ചാല്‍ തീര്‍ച്ചയായും അതിന്റെ ഉടമയായ നിങ്ങള്‍ തന്നെയാകും കുടുങ്ങുക. അതെല്ലെങ്കില്‍ നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ( ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ) നഷ്ടപെട്ടാലോ ? അതൊരു വലിയ നഷ്ടം തന്നെ ആയിരിക്കും അല്ലെ?
നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും,എവിടെ നിന്നെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ജി-മെയിലില്‍ തന്നെ സൌകര്യമുണ്ട് എന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ലായിരിക്കും.എങ്ങനെയാണത് ആ സൌകര്യം ഉപയോഗപ്പെടുത്തുന്നത് എന്ന് നോക്കാം….അതിനായി ആദ്യം നിങ്ങളുടെ ജി-മെയില്‍ സൈന്‍ ഇന്‍ ചെയ്ത് മെയിലില്‍ പ്രവേശിക്കുക.ശേഷം വിന്‍ഡോയുടെ ഏറ്റവും താഴെയായി,നിങ്ങളുടെ അക്കൌണ്ട് അവസാനമായി ഉപയോഗിച്ച സമയവും മറ്റും കാണാം(Lastaccount activity:1 hour ago on this computer.Details).
