ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ജനകീയമായതോടെ വീഡിയോകള്‍ വിവിധ ഫോര്‍മാറ്റുകളില്‍ കണ്‍വേര്‍ട്ട് ചെയ്ത് ഉപയോഗിക്കേണ്ടതായി വരുന്നു. വീഡിയോ ക്യാമറകള്‍ mpeg, avi ഫോര്‍മാറ്റുകളില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സാധാരണ മൊബൈല്‍ ക്യാമറകള്‍ mp4, 3gp ഫോര്‍മാറ്റുകളിലാണ് വീഡിയോ ഫയലുകള്‍ സേവ് ചെയ്യുക.
ഇന്റര്‍നെറ്റില്‍ വീഡിയോകള്‍ അധികം ലഭിക്കുന്ന വെബ്സൈറ്റാണ് യൂട്യൂബ്. ഏത് വിഭാഗത്തിലുള്ള വീഡിയോകളും യൂട്യൂബില്‍ ധാരാളം. യൂട്യൂബ് വീഡിയോകള്‍ കമ്പ്യൂട്ടറിലേയ്ക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ വിവിധ ഡൌണ്‍ ലോഡര്‍ വെബ് സൈറ്റുകളും, സോഫ്റ്റ് വെയറുകളും ലഭ്യമാണ്. ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്യുന്ന വീഡിയോകള്‍ കമ്പ്യൂട്ടറില്‍ mp4, flv തുടങ്ങിയ ഫോര്‍മാറ്റുകളിലാണ് ലഭിക്കുക. ഇനി ആ വീഡിയോ മൊബൈല്‍ ഫോണില്‍ ഉപയോഗിക്കണമെങ്കില്‍ 3gp കണ്‍വേര്‍ട്ടര്‍ ആവശ്യമാണ്. ഇതാ ഇവിടെ ഒരു വീഡിയോ കണ്‍വേര്‍ട്ടര്‍. ഇതുപയോഗിച്ച് വിവിധ ഫോര്‍മാറ്റുകളില്‍ വീഡിയോ കണ്‍വേര്‍ട്ട് ചെയ്യാം.
