» ‍കേരളത്തിലെ വിവരങ്ങള്‍ തിരയാന്‍ ‘ഇ-സേവനം - SYSTEMTRICK

SYSTEMTRICK

SYSTEMTRICK MAKE A SYSTEMATICAL TRICK

Sidebar Ads

test banner

Breaking

Post Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

11.3.11

» ‍കേരളത്തിലെ വിവരങ്ങള്‍ തിരയാന്‍ ‘ഇ-സേവനം




ഈഫല്‍ ടവറിന്റെ ഉയരം എത്ര? ലാല്‍ബാഗിലേക്ക് എത്രദൂരം. ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശു ഏത് എന്നൊക്കെ ചോദിച്ചാല്‍ അറിയാവുന്നവര്‍ ഉടന്‍ ഉത്തരം പറയും. അറിയാത്തവര്‍ ഇന്റര്‍നെറ്റിലെ ഏതെങ്കിലും സെര്‍ച്ച് സൈറ്റിലെത്തി ഉത്തരം തേടും. പക്ഷേ, കോഴിക്കോട് കുന്ദമംഗലത്ത് മൃഗാശുപത്രി എവിടെയാണെന്നോ, കൊയിലാണ്ടിയില്‍ ജോലിക്കായി കിട്ടാവുന്ന ആശാരിയുടെ പേരോ, കല്‍പണിക്കരന്റെ ഫോണ്‍ നമ്പറോ ചോദിച്ചാല്‍, അതുമല്ലെങ്കില്‍ കോഴിക്കോട് നഗരത്തില്‍ എത്ര ഹോസ്​പിറ്റലുണ്ടെന്നോ, അവയുടെ നമ്പറുകളോ ചോദിച്ചാല്‍ കുഴങ്ങി. അത്തരം വിവരം അറിയാവുന്നവര്‍ വളരെ കുറവായിരിക്കും. മാത്രമല്ല, ഇന്റര്‍നെറ്റിലെ പ്രമുഖ സൈറ്റുകള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞെന്നും വരില്ല.
ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകാന്‍ പോവുകയാണ്. കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച്എന്‍ജിന്‍ നിലവില്‍ വന്നുകഴിഞ്ഞു.www.esevanam.com കേരളത്തിലെ ഓരോ പ്രദേശത്തെയും ഗവണ്‍മെന്റ് തലത്തിലും അല്ലാതെയുമുള്ള പ്രധാന സംരംഭങ്ങള്‍, സേവനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കുന്ന സെര്‍ച്ച് സൈറ്റാണിത്. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഈ സംരംഭം പ്രയോജനം ചെയ്യും.
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ചു തുടങ്ങിയ ഈ സംരംഭം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ആദ്യപടി എന്ന നിലയ്ക്ക് കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സൈറ്റ് പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
കേരളത്തിലെ നിര്‍മ്മാണ മേഖല, വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ, സേവന മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഇ-സേവനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും. കേരളത്തിലെ ഓരോ പ്രാദേശത്തിന്റെയും ഭൂപടങ്ങള്‍, പ്രധാന വിവരങ്ങള്‍ തുടങ്ങിയവും പൊതുമേഖലാസ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തടങ്ങിയവരുടെ വിവരങ്ങളും ലഭ്യമാകും.

Post Top Ad

Responsive Ads Here