ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് http://www.connectify.me/ എന്ന സൈറ്റില്‍ നിന്നും Connectify എന്ന ഫുള്‍ വേര്‍ഷന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുകയാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഈ സോഫ്റ്റ്‌വെയറിലുള്ള ഈസി സെറ്റ്‌അപ്പ് വിസാര്‍ഡ് ഉപയോഗിച്ച് വളരെ എളുപ്പം കോണ്‍ഫിഗര്‍ ചെയ്യാം.
മൊബൈല്‍ ഫോണുകളില്‍ വൈഫൈ കണക്റ്റ് ആകുകയും എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്‌താല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ഫയര്‍വാള്‍ (മിക്കവാറും ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ തന്നെ ആയിരിക്കും ഫയര്‍വാള്‍) ഡിസേബിള്‍ ചെയ്തു നോക്കുക. അത് കൊണ്ട് പ്രശ്നം തീരുന്നുവെങ്കില്‍ http://www.connectify.me/ ഇല്‍ FAQ ഇല്‍ പറഞ്ഞിരിക്കുന്ന പോര്‍ട്ട് നമ്പരുകള്‍ നിങ്ങളുടെ ഫയര്‍വാളില്‍ കോണ്‍ഫിഗര്‍ ചെയ്‌താല്‍ മതിയാകുന്നതാണ്.

